ചെന്നൈ: വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മത്സരിക്കുമെന്ന് സൂചന. അടുത്തിടെ വിജയ് നടത്തിയ വെല്ലുവിളികൾ ഡിഎംകെ ക്യാമ്പിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഇതിന് മറുപടി നൽകാൻ സ്റ്റാലിൻ തന്നെ നിയമസഭയിൽ എത്തണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. അപ്പായെ ഉടൻ സഭയിൽ കാണാമെന്ന് ഡിഎംകെ മുൻ മന്ത്രി കെ.എൻ. നെഹ്റു പരസ്യമായി പ്രസംഗിച്ചതും ഈ നീക്കത്തിന്റെ ഭാഗമായാണ്.
അതേസമയം താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സരിച്ച് വീണ്ടും പരാജയപ്പെട്ടാൽ അത് കനത്ത രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയം സ്റ്റാലിൻ കുടുംബത്തിനുണ്ട്.